Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poultry Farm

കോ​ഴിഫാ​മി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം; ഫാം ​ഉ​ട​മ​യും ജീ​വ​ന​ക്കാ​ര​നും അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: വെ​ട്ട​ത്തൂ​രി​ൽ കോ​ഴി​ഫാ​മി​ൽ​വ​ച്ച് സ​ഹോ​ദ​ര​ങ്ങ​ൾ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ‌. കോ​ഴി​ഫാം ജീ​വ​ന​ക്കാ​ര​ൻ ആ​സാം സ്വ​ദേ​ശി​യാ​യ സി​റാ​ജു​ദ്ദീ​ൻ, ഫാം ​ഉ​ട​മ സ​മീ​ർ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ അ​ന​ധി​കൃ​ത​മാ​യാ​ണ് കോ​ഴി ഫാ​മി​ൽ വൈ​ദ്യു​തി ലൈ​ൻ സ്ഥാ​പി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ 26-ാം തീ​യ​തി​യാ​ണ് കീ​ഴാ​റ്റൂ​ർ നി​ര​ന്ന​പ​റ​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി​ഫാ​മി​ൽ​വ​ച്ച് സ​ഹോ​ദ​ര​ന്മാ​ർ ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

എ​ഴു​ത​ല സ്വ​ദേ​ശി​ക​ളാ​യ പ​ട്ടി​ക്കു​ത്ത​ൻ ഹം​സ​യു​ടെ മ​ക്ക​ളാ​യ ഫാ​സി​ൽ (30), സാ​ഹി​ർ (36) എ​ന്നി​വ​രാ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. കോ​ഴി ഫാ​മി​ലേ​ക്ക് തീ​റ്റ ഇ​റ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up